കാസർകോട് സ്വദേശി ദുബായിൽ മരിച്ച നിലയിൽ

ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാധമിക നി​ഗമനം

കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി ദുബായിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീൻ്റെ മകൻ ടി വി ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാധമിക നി​ഗമനം.

ഫിറോസിനെ കാണാതായതിനെ തുടർന്ന് ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ സൂപ്പർമാർക്കറ്റിന്റെ പാർക്കിങിൽ കാറിൽ ചാരി കിടന്ന നിലയിലായിരുന്നു ഫിറോസിനെ കണ്ടെത്തിയത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം.

പൊലീസ് എത്തി കാറിന്റെ ​ഗ്ലാസ് തകർത്താണ് ഫിറോസിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഹോദരങ്ങളായ കെഎംസിസി നേതാവ് അഷറഫ്, സെെനുദ്ദീൻ എന്നിവർക്കൊപ്പം ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഫിറോസ്.

Content Highlights: Kasaragod native residing in Dubai is being remembered by family members, friends and the wider Malayali community for his presence and contributions.

To advertise here,contact us