ദുബായിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ്. വരുന്ന ശൈത്യകാല യാത്രാ സീസൺ മുന്നിൽ കണ്ട് നവംബർ മൂന്ന് മുതലാണ് ലണ്ടനിൽ നിന്നുള്ള സർവീസുകൾ കമ്പനി വീണ്ടും ആരംഭിക്കുന്നത്. ഗൾഫ് മേഖലയിലേക്കുള്ള തങ്ങളുടെ യാത്രാ ഷെഡ്യൂളുകളിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
ആദ്യ ഘട്ടത്തിൽ ലണ്ടനും ദുബായിക്കുമിടയിൽ ദിവസേന ഒരു സർവീസ് വീതമായിരിക്കും ബ്രിട്ടീഷ് എയർവേയ്സ് നടത്തുക. തുടർന്ന് യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് പ്രതിദിന സർവീസുകളുടെ എണ്ണം രണ്ടായി ഉയർത്തുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
ദുബായിലേക്ക് വീണ്ടും സർവീസുകൾ ആരംഭിക്കുന്നത് ലണ്ടനുമായുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കാനും യാത്രികർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാനും സഹായിക്കും. ശൈത്യകാലത്ത് ഗൾഫ് മേഖലയിലേക്ക് കൂടുതൽ യാത്രികർ എത്തുന്ന സാഹചര്യത്തിൽ, ബ്രിട്ടീഷ് എയർവേയ്സിന്റെ ഈ തിരിച്ചുവരവ് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആശ്വാസകരമാകും.
Content Highlights: British Airways plans to resume its services to Dubai ahead of the winter travel season. The airline's planned service resumption will restore flights between the United Kingdom and Dubai, targeting increased travel demand during the winter period.