നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ നടപടി; യുഎഇയിൽ സംരക്ഷിത മേഖലയിൽ പരിശോധന ശക്തം

സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി മേഖലയിൽ 24 മണിക്കൂറും പരിശോധന തുടർന്നുപോരുമെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി

യുഎഇയിലെ സമുദ്ര സംരക്ഷണ മേഖലയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച 21 കെണികൾ ഫുജൈറ പരിസ്ഥിതി അതോറിറ്റി (FEA) പിടിച്ചെടുത്തു. ദിബ്ബ സമുദ്രമേഖലയിലെ സംരക്ഷിത പ്രദേശങ്ങൾക്ക് സമീപമാണ് അതോറിറ്റി പ്രത്യേക പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ കെണികളിൽ കുടുങ്ങിയ വംശനാശഭീഷണി നേരിടുന്ന അപൂർവ്വ മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും ഉദ്യോഗസ്ഥർ സുരക്ഷിതമായി കടലിലേക്ക് തന്നെ തുറന്നുവിട്ടു. പിടിച്ചെടുത്ത കെണികൾ തുടർനടപടികൾക്കായി ദിബ്ബ ഫുജൈറ ഫിഷർമെൻസ് അസോസിയേഷന് കൈമാറുകയും ചെയ്തു.

സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി മേഖലയിൽ 24 മണിക്കൂറും പരിശോധന തുടർന്നുപോരുമെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിയമവിരുദ്ധമായ മത്സ്യബന്ധന രീതികൾ തടയാൻ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: UAE authorities have stepped up inspections in protected areas to curb illegal fishing. The measures aim to safeguard marine ecosystems and ensure compliance with fishing regulations.

To advertise here,contact us