യുഎഇയില്‍ നാളെ ഭാഗികമായതോ മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു. തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് വീശുന്ന കാറ്റ് മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയിലായിരിക്കും എത്തിച്ചേരുന്നത്.
അറേബ്യന്‍ ഗള്‍ഫ് കടലില്‍ നേരിയ രീതിയിലായിരിക്കും കാറ്റ് വീശുന്നത്. അതേസമയം ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയ രീതിയിലായിരിക്കും കാറ്റ് വീശാന്‍ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപനില യുഎഇയില്‍ ഇപ്പോഴും തുടരുകയാണ്. അബുദാബിയില്‍ 46 ഡിഗ്രി സെല്‍ഷ്യസും ദുബായിലും ഷാര്‍ജയിലും 45 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില അബുദാബിയില്‍ 32 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 34 ഡിഗ്രി സെല്‍ഷ്യസും ഷാര്‍ജയില്‍ 31 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ യുഎഇയിലെ കൊടും വേനല്‍ക്കാലത്തിന്റെ അവസാനം ഓഗസ്റ്റ് 24 ഓടെ അവസാനിക്കും. എന്നാല്‍ യുഎഇയിലുള്ളവര്‍ക്ക് ചുട് അനുഭവപ്പെടും. ഇതിന് കാരണം താപനില പെട്ടന്ന് കുറയാതെ പതിയെ പതിയെ കുറയുന്നതുകൊണ്ടാണ്.
Content Highlight: Parts of the UAE may receive isolated rainfall tomorrow, while atmospheric temperatures are expected to remain elevated across several regions