UAEയിൽ നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാലാവസ്ഥ ഇങ്ങനെ

ചില പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്

യുഎഇയില്‍ നാളെ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയതോ ഭാഗികകമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ സംവഹനമേഘങ്ങള്‍ രൂപപ്പെടാനും ഇത് മഴയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ ചില പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ദുബായില്‍ കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അബുദാബിയില്‍ ഏറ്റവും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാളെ രാത്രിയിലും ചൊവ്വാഴ്ച രാവിലെ വരെയും ഇതേ കാലാവസ്ഥയായിരിക്കും ഉണ്ടാകുന്നത്. കൂടാതെ ചില പ്രദേശങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും ഉണ്ടാവാന്‍ സാധ്യതയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. ദുബായില്‍ ഈര്‍പ്പത്തിന്റെ അളവ് 25 ശതമാനമായിരിക്കുമെന്നും അബുദാബിയില്‍ 80 ശതമാനവുമായിരിക്കും ഉണ്ടാവുന്നത്. തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്റര്‍ വേഗതയില്‍ വീശുന്ന നേരിയതോ മിതമായതോ ആയ കാറ്റ് ക്രമേണ ശക്തി പ്രാപിക്കുകയും വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വേഗതയിലായിരിക്കും വീശുന്നത്. എന്നാല്‍ അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും കാറ്റ് സാധാരണ രീതിയിലായിരിക്കും വീശുന്നത്.

Content Highlight: The UAE is expected to witness isolated rainfall in some areas tomorrow, with partly cloudy skies and the possibility of convective cloud formation

To advertise here,contact us