സ്വാതന്ത്ര്യദിനാഘോഷം; ​ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തണമെന്ന് എയർലൈനുകൾ

സെക്യുരിറ്റി ചെക്കിനും ബോർഡിങ്ങിന് തൊട്ടുമുമ്പുള്ള സുരക്ഷാ പരിശോധനകൾക്കും കൂടുതൽ സമയമെടുക്കാൻ സാധ്യതയുണ്ട്.

രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾ കടുപ്പിച്ച സാഹചര്യത്തിൽ, യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർ സമയബന്ധിതമായി വിമാനത്താവളങ്ങളിലെത്തണമെന്ന് എയർലൈനുകളുടെ നിർദ്ദേശം. ഓഗസ്റ്റ് 10 മുതൽ 20 വരെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം കടുത്ത ജാഗ്രതയും വിപുലമായ സുരക്ഷാ പരിശോധനകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സെക്യുരിറ്റി ചെക്കിനും ബോർഡിങ്ങിന് തൊട്ടുമുമ്പുള്ള സുരക്ഷാ പരിശോധനകൾക്കും കൂടുതൽ സമയമെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ അവസാന നിമിഷത്തെ തിരക്കും വിമാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഒഴിവാക്കാൻ യാത്രക്കാർ സാധാരണയിൽ നേരത്തെ തന്നെ എയർപോർട്ടിൽ എത്തണമെന്ന് വിവിധ എയർലൈനുകൾ മുന്നറിയിപ്പ് നൽകുന്നു.

റോഡിലെ ഗതാഗതക്കുരുക്ക്, ചെക്ക്-ഇൻ കൗണ്ടറുകളിലെ നീണ്ട ക്യൂ, ഒന്നിലധികം ഘട്ടങ്ങളായുള്ള സുരക്ഷാ പരിശോധനകൾ എന്നിവ മുൻകൂട്ടി കണ്ട് വേണം യാത്ര പ്ലാൻ ചെയ്യാൻ. പ്രത്യേകിച്ച് ഈ ആഴ്ച ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശങ്ങളിലേക്കും പോകുന്ന പ്രവാസികൾ കൂടുതൽ സമയം കയ്യിൽ കരുതി യാത്ര ആരംഭിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Content Highlights: Airport security has been strengthened ahead of Independence Day celebrations. Expatriate passengers have been advised to arrive at airports early to allow sufficient time for security checks and travel procedures.

To advertise here,contact us