ദുബായിൽ ജനസംഖ്യ ഉയരുന്നത് റിയൽ എസ്റ്റേറ്റ് വില വർദ്ധനവിന് കാരണമാകില്ല: റിപ്പോർട്ട്

അതേസമയം പുതിയ ഫ്ലാറ്റുകൾ ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത് വാടകയിൽ നേരിയ കുറവ് ഉണ്ടാകുമെന്നും കരുതുന്നു

പ്രവാസ സമൂഹത്തിന്റെ ഉൾപ്പെടെ കുടിയേറ്റവും ജനസംഖ്യാ വർദ്ധനവും ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വില വർദ്ധനവിന് കാരണമാകുന്നില്ലെന്ന് റിപ്പോർട്ട്. പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ 'കാഷ്വെൻഡിഷ് മാക്‌സ്‌വെൽ' റിപ്പോർട്ട് പ്രകാരം ദുബായിലെ ജനസംഖ്യാ വർദ്ധനവ് ഉടനടി റിയൽ എസ്റ്റേറ്റ് വില വർധനവിന് കാരണമാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം പുതിയ ഫ്ലാറ്റുകൾ ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത് വാടകയിൽ നേരിയ കുറവ് ഉണ്ടാകുമെന്നും കരുതുന്നു.

ഈ വർഷം ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1,61,000-ത്തിലധികം ആളുകളാണ് പുതിയതായി ദുബായിലേക്ക് എത്തിയത്. ഇതോടെ ദുബായിലെ ആകെ ജനസംഖ്യ 47.4 ലക്ഷം (4.74 മില്യൺ) കടന്നു. എന്നാൽ ജനസംഖ്യാ ജനസംഖ്യ കൂടുന്നതിന്റെ യഥാർത്ഥ പ്രതിഫലനം റിയൽ എസ്റ്റേറ്റ് വിപണിയിൽ ദൃശ്യമാകാൻ ഒന്നുമുതൽ രണ്ടുവർഷം വരെ സമയമെടുക്കും.

2026 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഫ്ളാറ്റ് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളെ അപേക്ഷിച്ച് 3.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫ്ലാറ്റുകളുടെ വരവ് വാടക നിരക്കുകളിലും പ്രതിഫലിച്ചു. 2026 ആദ്യ പകുതിയിൽ മാത്രം 24,800-ഓളം പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയായി. ജൂണിൽ വാടക നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.55 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഫ്ലാറ്റുകളുടെ വില കുറയുമ്പോഴും വില്ലകൾക്കും ടൗൺഹൗസുകൾക്കും ആവശ്യക്കാർ ഏറുകയാണ്. ഇവയുടെ വില ശരാശരി 2,339 ദിർഹമായി ഉയർന്നു. അതായത് 7.7 ശതമാനം വാർഷിക വർധനവ്. ജുമൈറ (33.3 ശതമാനം), വിക്ടറി ഹൈറ്റ്‌സ് (31.6 ശതമാനം), അൽ ബരാരി (22.9 ശതമാനം) തുടങ്ങിയ പ്രദേശങ്ങളിലാണ് വില്ലകൾക്ക് ഏറ്റവും കൂടുതൽ വില കൂടിയത്.

Content Highlights: Dubai’s growing population is not expected to cause a major rise in real estate prices, according to a new report. The assessment provides insights into the emirate’s property market and the potential impact of demographic growth on housing demand and prices.

To advertise here,contact us