യുഎഇയില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

ചില പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യത

യുഎഇയില്‍ ഇന്ന് താപനില കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. പ്രധാനമായും തീരപ്രദേശങ്ങളിലായിരിക്കും താപനില കുറയാന്‍ സാധ്യത. എന്നാല്‍ ചില പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. അബുദാബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. അതേ സമയം ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒപ്പം യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷം വര്‍ദ്ധിക്കാന്‍ സാധ്യതയുമുണ്ട്.

യുഎഇയില്‍ കാറ്റ് സ്വാഭാവികമായ രീതിയിലായിരിക്കും ഉണ്ടാവുന്നത്. തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് നേരിയതോ ഭാഗികമായതോ ആയ കാറ്റായിരിക്കും വീശുന്നത്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ 40 കിലോ മീറ്റല്‍ വരെ എത്താന്‍ സാധ്യതയുമുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേ സമയം അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും നേരിയ നേരിയ രീതിയിസായിരിക്കും കാറ്റ് വീശുന്നത്.

Content Highlight: The UAE is expected to experience fair to partly cloudy weather today, with some clouds developing over eastern areas by afternoon

To advertise here,contact us