ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന പാസ്പോർട്ട് അപേക്ഷകൾ ഈ വരുന്ന ഓഗസ്റ്റ് 15-നകം പൂർണ്ണമായും തീർപ്പാക്കുമെന്ന് പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണു വർധൻ റെഡ്ഡി. ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രവാസികൾക്ക് ആശ്വാസമേകുന്ന ഈ സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
അടിയന്തര പ്രാധാന്യമുള്ള തത്കാൽ (Tatkal) അപേക്ഷകൾക്കാണ് ആദ്യം മുൻഗണന നൽകുന്നത്. ഇവ വേഗത്തിൽ പരിഹരിച്ച ശേഷം, സാധാരണ അപേക്ഷകളിലെ കാലതാമസവും പൂർണ്ണമായി ഒഴിവാക്കി പാസ്പോർട്ട് സേവനങ്ങൾ പഴയപടി തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്ന തീരുമാനമാണിത്. കോൺസുലേറ്റിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കാൻ വരും ദിവസങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മാധ്യമ സംവാദത്തിൽ അദ്ദേഹം ഉറപ്പുനൽകി.
Content Highlights: The Indian Consulate General in Dubai has assured that pending passport applications will be cleared at the earliest. The announcement is expected to benefit a large number of Indian expatriates awaiting passport services.