യുഇഎയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് 3.60 ദിര്‍ഹമാണ് വരുന്നത്. ജൂലൈയില്‍ 3.40 ദിര്‍ഹമായിരുന്നു ഉണ്ടായിരുന്നത്.സൂപ്പര്‍ 95 പെട്രോളിന് പുതുക്കിയ നിരക്ക് 3.49 ദിര്‍ഹമാണ്. ജൂലൈയില്‍ 3.29 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് 3.41 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്, 3.21 ദിര്‍ഹമായിരുന്നു ജൂലൈയിലെ നിരക്ക്. ഡീസലിന് 3.60 ദിര്‍ഹം ഉണ്ടായിരുന്നത് 3.80 ദിര്‍ഹമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്.
നാലുമാസത്തെ തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷം ജൂലൈയില്‍ ചെറിയ രീതിയില്‍ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റില്‍ വീണ്ടും ഉയരുകയാണ്. നിലവില്‍ പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും രൂക്ഷമായത് ആഗോള വിപണിയിലെ എണ്ണവിലയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളെയും പ്രവാസികള്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ കുടുംബങ്ങളെയും ഇന്ധനവില വര്‍ധന ബാധിക്കും.
എല്ലാ മാസവും അവസാനത്തോടെ യുഎഇയില്‍ ഇന്ധന വില പുനര്നിര്ണയിക്കാറുണ്ട്. രാജ്യാന്തര വിപണിയെ അസംസ്കൃത എണ്ണവിലയിലെ ചലനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ മാസവും അവസാനത്തോടെ യുഎഇ ഇന്ധന വില പുനര്‍നിര്‍ണയിക്കുന്നത്. ഫെബ്രുവരിയില്‍ പശ്ചി മേഷ്യന് സംഘര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ 60 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlight: The revised fuel prices will come into effect from tomorrow in the UAE, increasing transportation expenses for expatriates and motorists