യുഎഇയിലെ സ്വർണ്ണ പ്രേമികൾക്കും നിക്ഷേപകർക്കും ആശ്വാസമായി ദുബായിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മൂന്നാം ആഴ്ചയും വില കുറഞ്ഞതോടെ 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
ഇന്ന് വിപണി തുറന്നപ്പോൾ ഗ്രാമിന് 12.5 ദിർഹം വരെയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണ്ണത്തിന് 500.00 ദിർഹവും 22 കാരറ്റിന് 463 ദിർഹവുമാണ് ഇന്നത്തെ വില. 21 കാരറ്റിന് 444.00 ദിർഹവും 18 കാരറ്റിന് 380.50 ദിർഹവുമാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളറിലെത്തി. വെള്ളി വിലയും നാല് ശതമാനം കുറഞ്ഞ് 63.63 ഡോളറായിട്ടുണ്ട്.
യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിനെ തുടർന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഒഴിഞ്ഞതും, യു.എസ് ഡോളർ ശക്തമായി തുടരുന്നതുമാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. കൂടാതെ വായ്പാ പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന യു.എസ് ഫെഡിന്റെ സൂചനകളെ തുടർന്ന് നിക്ഷേപകർ ബോണ്ടുകളിലേക്ക് മാറുന്നതും സ്വർണ്ണത്തിന് തിരിച്ചടിയായി. വില 500 ദിർഹത്തിന് താഴേക്ക് എത്തിയത് ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ദീർഘകാല നിക്ഷേപകർക്കും മികച്ച അവസരമാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: Gold prices in the UAE have witnessed a decline, bringing relief to gold lovers and investors. The drop is expected to boost retail demand and attract fresh investment in the bullion market.