ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഷാർജ പൊലീസ് കേസെടുത്തു

വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറ്റം ചുമത്തിയാണ് ഷാർജ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും മകള്‍ റൂഹിയുമാണ് മരിച്ചത്. ഏതാനും വര്‍ഷമായി ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ലാറ്റിലായിരുന്നു ആര്‍ഷ കുടുംബസമേതം താമസിച്ചിരുന്നത്.

കണ്ണൂര്‍ അഴീക്കോട് പുതിയകാവ് സ്വദേശിയാണ് മരിച്ച ആര്‍ഷ. ഏകമകള്‍ റൂഹിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ളാറ്റിന് സമീപമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്‍ഷക്ക് 35 വയസും മകള്‍ക്ക് അഞ്ച് വയസുമായിരുന്നു പ്രായം. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ. സംഭവത്തില്‍ ഷാര്‍ജ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയില്‍ത്തന്നെയാണുള്ളത്. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്‌ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടികെ പുരുഷോത്തമന്‍ - ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ.

Content Highlights: Sharjah Police have initiated legal proceedings after a Kannur-native woman and her child were found dead in Sharjah. Authorities have begun an investigation to determine the circumstances surrounding the deaths, while the incident has deeply shocked the expatriate community.

To advertise here,contact us