ഭരണ നിര്‍വഹണത്തില്‍ ആഗോള രംഗത്ത് വീണ്ടും മികച്ച നേട്ടം സ്വന്തമാക്കി യുഎഇ. ലോകത്തെ മികച്ച 10 സര്‍ക്കാരുകളുടെ പട്ടികയിലാണ് യുഎഇ ഇടം പിടിച്ചത്. ഭാവിയെ മുന്‍കൂട്ടി കണ്ടുള്ള യുഎഇ ഭരണനേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിനുള്ള അംഗീകാരമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും കാര്യക്ഷമവും ഫലപ്രദവുമായ ഭരണസംവിധാനങ്ങളെ വിലയിരുത്തുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ ചാന്‍ഡലറിന്റെ ഗുഡ് ഗവണ്മെന്റ് സൂചികയിലാണ് യുഎഇയുടെ നേട്ടം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ മികച്ച 10 സര്‍ക്കാരുകളുടെ പട്ടികയിലാണ് രാജ്യത്തിന്റ സ്ഥാനം. നയപരമായ കാര്യക്ഷമത, സാമ്പത്തിക ആകര്‍ഷണീയത, മികച്ച ജീവിതനിലവാരം, മനുഷ്യവിഭവശേഷിയിലെ നിക്ഷേപം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള യുഎഇയുടെ ഭരണരീതി മികച്ച ഫലം കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ലോകത്തെ 133 രാജ്യങ്ങളിലെ ഗവണ്മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തയ്യാറാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഗവണ്മെന്റ് ഇന്നൊവേഷന്, തന്ത്രപരമായ മുന്‍ഗണനകള്‍ നിശ്ചയിക്കാനുള്ള കഴിവ്, പദ്ധതികളും തന്ത്രങ്ങളും നടപ്പിലാക്കുന്നതിലെ വഴക്കം, സംസ്ഥാന ബജറ്റ് മിച്ചം എന്നീ നിര്‍ണായക സൂചകങ്ങളില്‍ യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതിനുപുറമെ, സര്‍ക്കാര്‍ സേവനങ്ങളിലെ ജനസംതൃപ്തി, പൊരുത്തപ്പെടല്‍, മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് രാജ്യം. ദീര്‍ഘകാല ദര്‍ശനം, ഏകോപന കാര്യക്ഷമത, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഐക്യം എന്നിവ അളക്കുന്ന സൂചകങ്ങളില്‍ മൂന്നാം സ്ഥാനവും യുഎഇക്ക് നിലനിര്‍ത്താനായി. അതേസമയം മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും മികച്ച ഭരണത്തില്‍ യുഎഇ തന്നെയാണ് മുന്നില്‍.
Content Highlights: United Arab Emirates has earned global recognition for excellence in governance and administrative performance, according to officials. Authorities stated that the achievement reflects the country’s effective policies, innovation, and high-quality public service systems.