യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഞായറാഴ്ചയോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും ശക്തമായ കാറ്റും മൂടല്‍മഞ്ഞും തുടരും

യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ചയോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും ശക്തമായ കാറ്റും മൂടല്‍മഞ്ഞും തുടരും. ശക്തമായ കാറ്റുമൂലം ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: The UAE Meteorological Department has warned of rising temperatures in the coming days, urging residents to take precautions against extreme heat conditions.

To advertise here,contact us