യുഎഇയിൽ നിന്ന് നാട്ടിലേക്ക് സാധനങ്ങൾ അയക്കാം; ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി തടസമാകില്ല

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ എല്ലാ മേഖലയും പ്രതിസന്ധി നേരിടുന്ന ഘട്ടമാണ് നിലവിലുള്ളത്

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും യുഎഇയില്‍ നിന്ന് നാട്ടിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന് തടസമില്ല. ഹോര്‍മൂസിലെ പ്രതിസന്ധി മൂലം ഷിപ്പ് കാര്‍ഗോ ലഭ്യമല്ലെങ്കിലും വിമാന മാര്‍ഗം സുരക്ഷിതമായി സാധനങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. യുഎഇയിലെ പ്രമുഖ സേവന ദാതാക്കളായ എം ​ഗ്രൂപ്പ് 123 കാര്‍ഗോ ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ എല്ലാ മേഖലയും പ്രതിസന്ധി നേരിടുന്ന ഘട്ടമാണ് നിലവിലുള്ളത്. പക്ഷെ അപ്പോഴും യുഎഇയില്‍ നിന്ന് സുരക്ഷിതമായി സാധനങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയും. കടല്‍ മാര്‍ഗം കാര്‍ഗോ അയക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെങ്കിലും എയര്‍ കാര്‍ഗോ സര്‍വീസ് തടസമില്ലൊതെ തുടരുന്നതായി യുഎഇയിലെ പ്രമുഖ കമ്പനിയയായ എം ഗ്രൂപ്പ് 123 കാര്‍ഗോ മാനേജ്മെന്റ് പ്രതിനിധികള്‍ പറയുന്നു. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 123 കാര്‍ഗോ ഉപഭോക്താക്കള്‍ സേനവം ലഭ്യമാക്കുന്നത്.

എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന് കുറഞ്ഞത് 31 കിലോഗ്രാം തൂക്കം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതൊക്കെ സാധനങ്ങള്‍ അയക്കാന്‍ കഴിയും എന്ന കാര്യത്തിലും കമ്പനി വ്യക്തത വരുത്തി. പരമാവധി 10 ദിവസമാണ് നാട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി വേണ്ടി വരുന്ന സമയം. ഉപഭോക്താക്കള്‍ക്ക് കാര്‍ഗോ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവും 123 കാര്‍ഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ 8005 123 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിശദാംശങ്ങള്‍ തേടാനാകും.

Content Highlights: Despite tensions in the Hormuz Strait, cargo and parcel shipments from the UAE to India are continuing without major disruptions, bringing relief to expatriates.

To advertise here,contact us