പൊതുജനങ്ങള്‍ക്ക് മ്യൂസിയങ്ങളില്‍ മൂന്ന് ദിവസത്തെ സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് അബുദാബി. അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ലൂവ്ര് അബുദാബി ഉള്‍പ്പടെ എമിറേറ്റിലെ എല്ലാ മ്യൂസിയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും സന്ദര്‍ശകര്‍ക്ക് ഫ്രീ എന്‍ട്രി ലഭിക്കും. ഇതിന് പുറമെ പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി ഒരുക്കും.
അബുദാബായിലെ ലോക പ്രശസ്ത മ്യൂസിയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും തികച്ചും സൗജന്യമായി കടന്നു ചെല്ലാനുള്ള അവസരമാണ് എമിറേറ്റ് ഒരുക്കുന്നത്. ഈ മാസം 16 മുതല്‍ 18 വരെയാണ് സൗജന്യ പ്രവേശനം അനുവദിക്കുക. ലൂവ്ര് മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്റ്റി മ്യൂസിയം, സായിദ് നാഷണല്‍ മ്യൂസിയം, കള്‍ച്ചറല്‍ ഫൗണ്ടേന്‍, അല്‍ മഖ്താ മ്യൂസിയം, അല്‍ ഐ്ന് മ്യൂസിയം ഉള്‍പ്പെടെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് സൗജന്യ പ്രവേശനം. കൂടാതെ വിവിധ വര്ക്ഷോപ്പുകള്, ഗൈഡഡ് ടൂറുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കും.
അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. വിഭജിക്കപ്പെട്ട ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങള്‍ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ മ്യൂസിയം ദിനാചരണം നടക്കുന്നത്. സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതിലും സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സാംസ്കാരിക ധാരണ വളര്‍ത്തുന്നതിലും മ്യൂസിയങ്ങള്‍ വഹിക്കുന്ന പങ്കിനെ ഉയര്‍ത്തികാട്ടുകയാണ് ലക്ഷ്യം. വിവിധ മ്യൂസിയങ്ങളില്‍ കുട്ടികള്‍ക്കായി ക്രിയേറ്റീവ് ആര്‍ട് മേക്കിംഗ്, സ്റ്റോറി ടെല്ലിംഗ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.
Content Highlights: Abu Dhabi is celebrating International Museum Day by offering free entry to museums for the public. The initiative aims to promote cultural awareness, heritage appreciation, and community participation across the emirate.