വലിയ പെരുന്നാളിനെ വരവേൽക്കാൻ യുഎഇ; അവധി ദിവസങ്ങൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ താമസക്കാർ

വിദേശരാജ്യങ്ങളില്‍ പോകാതെ തന്നെ വലിയ ഇളവുകളോടെ അവധിക്കാലം ആഘോഷിക്കാനുള്ള നിരവധി അവസരങ്ങളാണ് യുഎഇയിലുള്ളത്

വലിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് യുഎഇയിലെ താമസക്കാര്‍. തുടര്‍ച്ചയായി ലഭിക്കുന്ന അവധി ദിനങ്ങള്‍ രാജ്യത്ത് തന്നെ ആഘോഷമാക്കാനാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും തീരുമാനം. സ്റ്റേക്കേഷന് തയ്യാറെടുക്കുന്നവര്‍ക്കായി വമ്പന്‍ ഓഫറുകളും യുഎഇയിലെ വിവിധ ഹോട്ടലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വലിയ പെരുന്നാള്‍ അവധിദിനങ്ങളില്‍ വിദേശയാത്രകള്‍ ഒഴിവാക്കി രാജ്യത്ത് തന്നെ ആഘോഷിക്കാനാണ് യുഎഇയിലെ വലിയൊരു വിഭാഗത്തിന്റെ തീരുമാനം. കുടുംബങ്ങളും സൗഹൃദ കൂട്ടായ്മകളുമൊക്കെ ഇതിന് വേണ്ടിയുള്ള തയ്യെറാടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. സ്റ്റേക്കേഷന് തയ്യാറെടുക്കുന്നവര്‍ക്കായി പ്രത്യേക ഓഫറുകളും ഹോട്ടലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ച് പൂള്‍ പാക്കേജുകള്‍ മുതല്‍ ഡെസേര്‍ട്ട് റിട്രീറ്റുകള്‍, ഐലന്റിലേയ്ക്കുള്ള യാത്രകള്‍, തീം പാര്‍ക്ക് അങ്ങനെ ആകര്‍ഷകമായ ഓഫറുകളാണ് അബുദാബിയിലുടനീളമുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ പോകാതെ തന്നെ വലിയ ഇളവുകളോടെ അവധിക്കാലം ആഘോഷിക്കാനുള്ള നിരവധി അവസരങ്ങളാണ് യുഎഇയിലുള്ളത്. കുട്ടികള്‍ക്കുള്ള സൗജന്യ സേവനവും നിരവധി ഹോട്ടലുകള്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഉള്‍പ്പെടുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ സേവനം. കുടുംബങ്ങള്‍ക്ക് ചെലവ് കുറച്ച് സ്റ്റേക്കേഷന്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും. ദുബായിലെയും റാസല്‍ ഖൈമയിലും റിസോര്‍ട്ടുകളിലും ഹോട്ടലുകളും വിലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് എമിറേറ്റുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം ഓഫറുകളുമായി സന്ദര്‍ശകരെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

Content Highlights: With Eid al-Adha approaching, residents across the UAE are making preparations to make the holidays memorable through travel, family get-togethers, shopping, and entertainment activities.

To advertise here,contact us