യുഎഇയില്‍ സൈനിക, സുരക്ഷാ മേഖലകള്‍ക്കായി പ്രത്യേക ഫ്രീസോണ്‍ സ്ഥാപിക്കുന്നു. അബുദാബി തവാസൂന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 2.8 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ഫ്രീ സോണ്‍ സജ്ജമാക്കുന്നത്. നിരവധി ഇളവുകളോടെ ജിസിസി രാജ്യങ്ങളിലെ വിപണികളിലേയ്ക്ക് അടക്കം കടന്നുചെല്ലാന്‍ ഫ്രീസോണിലെ കമ്പനികള്‍ക്ക് കഴിയും.
പ്രതിരോധ, സുരക്ഷാ മേഖലയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് തവാസൂന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫ്രീസോണ്‍ സ്ഥാപിക്കുന്നത്. 2.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ അബുദബി തവാസൂന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഫ്രീസോണ്‍ സജ്ജമാക്കുക. ഇലക്ട്രോണിക്, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, ക്ലിയര്‍-കട്ട് മെറ്റല്‍ വ്യവസായങ്ങള്‍, ഗവേഷണവും വികസനവും ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും.
യുഎഇയുടെ സ്വതന്ത്ര വ്യാപാര കരാറിലൂടെ തവാസുന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ നിക്ഷേപകര്‍ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക അടക്കമുള്ള വിപണികളിലേക്ക് കസ്റ്റംസ് ഫീസില്ലാതെ കടന്നുചെല്ലാനാകും. നിരവധി ഇളവുകളും ഫ്രീസോണ്‍ കമ്പനികള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വളര്‍ച്ച സുഗമമാക്കുന്നതിന്, മികച്ച പരിഹാരങ്ങളിലൂടെ, ഏകീകൃത, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പ്രോപ്പര്‍ട്ടികള്‍ ഉപയോഗപ്പെടുത്താനും പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കഴിയും.
Content Highlights: The United Arab Emirates is planning a dedicated free zone for defense and security sectors. The initiative is expected to attract global investments, enhance military capabilities, and strengthen the country’s strategic infrastructure.