യുഎഇയില്‍ വീണ്ടും മിസൈന് ആക്രമണം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യുഎഇയ്ക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടാകുന്നത്. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചതിന്റേതാണെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഇന്നലെയും യുഎഇക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലായിരുന്നു ആക്രമണം നടത്തിയത്. മൂന്ന് ഇന്ത്യക്കാര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒമാനിലെ ജനവാസ മേഖലയിലും ഇറാന് ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തെ അപലപിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഇന്ന് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഇറാനിൽ അമേരിക്ക 26 ദിവസത്തെ വെടിനിര്‍ത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്നലെയാണ് ഇറാന് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം പുനരാരംഭിച്ചത്.
Content Highlights: The UAE has reported a fresh missile attack that was effectively intercepted by its defense systems. Authorities confirmed that the threat was neutralized promptly, highlighting the country’s preparedness amid ongoing regional tensions.