പൊതുജനങ്ങളുടെ സര്വെയിയില് വീണ്ടും മികവ് കാട്ടി ദുബായ്. ജീവിത സംതൃപ്തിയില്‍ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയാണ് ദുബായ് വീണ്ടും നേട്ടം കൈവരിച്ചിരുക്കുന്നത്. 96 ശതമാനത്തിലേറെ ആളുകളും ദുബായില്‍ ജീവിക്കുന്നത് അഭിമാനമായി കാണുന്നുവെന്ന് സോഷ്യല്‍ സര്‍വെ വ്യക്തമാക്കുന്നു.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ സോഷ്യല്‍ സര്‍വെയിലാണ് ദുബായുടെ നേട്ടം വ്യക്തമാക്കുന്നത്. ദുബായിലെ താമസക്കാരായ 96.4 ശതമനം ആളുകളും ഇവിടെ താമസിക്കുന്നത് അഭിമാനമായി കണക്കാക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 95 ശതമാനം ആളുകളും താമസിക്കാന്‍ ഏറ്റവും പ്രിയപ്പെട്ട നഗരമായാണ് ദുബായിലെ കാണുന്നത്.
സുരക്ഷിതത്വം, മതസ്വാതന്ത്ര്യം, എന്നിവയാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടികാട്ടുന്നത്. ജീവിത സംതൃപ്തിയില്‍ 10-ല്‍ 8.72 എന്ന ഉയര്‍ന്ന സ്കോറും ദുബായ് സ്വന്തമാക്കി. മുതിര്‍ന്ന പൗരന്മാര്ക്കിടയിലെ സന്തോഷ സൂചിക 86.8 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാമിലി ബോണ്ട് ഇന്‍ഡെക്സ് 95.3 ശതമാനമാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 90 ശതമാനത്തിലധികം ആളുകളും ആവശ്യമായ എല്ലാ പിന്തുണയും ഭരണകൂടം നല്‍കുന്നതായി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ലഭ്യക്കുന്ന മറ്റ് വിവിധ സേവനങ്ങളുടെ വിവരങ്ങളും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 98.6 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സന്നദ്ധ സേവന രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടായി. സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 8.4 ശതമാനത്തില്‍ നിന്ന് 13.2 ശതമാനമായാണ് ഉയര്‍ന്നത്. സ്വദേശികള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വര്‍ദ്ധിച്ചുവരുന്നതായും സര്‍വെ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താമസസ്ഥലമായി ദുബായ് മാറുന്നതിന്റെ സൂചനകളാണ് സര്വേയിലുടനീളം കാണാനാകുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Dubai has demonstrated remarkable progress in life satisfaction, according to a recent public survey. Residents reported high levels of happiness, quality of life, and trust in public services, reinforcing Dubai’s position as a leading global city.