യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്

ഒമാൻ തീരത്തിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്

യുഎഇക്ക് നേരെ വീണ്ടും ഡ്രോണ്‍, മിസൈല്‍ ആക്രമണം. നാല് മിസൈലുകളില്‍ മൂന്ന് എണ്ണം പ്രതിരോധിച്ചു. ഒന്ന് കടലില്‍ പതിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഫുജൈറയിലെ പെട്രോളിയം വ്യവസായ മേഖലയിലെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ സുരക്ഷാ പരിശോധനകളും നടത്തിവരികയാണ്.

ആക്രമണത്തില്‍ വ്യവസായ മേഖലയില്‍ തീപിടുത്തവുമുണ്ടായി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്‌നോക് (Adnoc) കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഒമാൻ തീരത്തിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ ആണെന്ന് യുഎഇ അറിയിച്ചു.

ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഇതെന്നും ഇത്തരം പ്രകോപനങ്ങൾ മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആക്രമണം.

യുഎഇയിലെ താമസക്കാർക്ക് ഇന്ന് ഉച്ചയോടെ ഒന്നിലധികം ജാഗ്രതാ നിർദ്ദേശങ്ങൾ ലഭിച്ചു. മേഖലയിൽ ഏകദേശം ഒരു മാസം മുമ്പ് പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് അധികൃതർ നൽകുന്നത്.

Content Highlights: The UAE witnessed another drone attack, with officials pointing to Iran as the likely force behind it. The incident resulted in injuries to three Indian nationals, intensifying tensions and highlighting ongoing security challenges in the region.

To advertise here,contact us