ഒമ്പത് ദിവസത്തെ ആഘോഷം; വലിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് യുഎഇ

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കുന്നതിന് ആവശ്യമായ സമയവും ഇതിലൂടെ ലഭിക്കും

യുഎഇയിലെ സ്‌കൂളുകള്‍ക്കുള്ള വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മെയ് 25 മുതല്‍ 29 വരെയാണ് അവധി. വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ലഭിക്കുക. വലിയ പെരുന്നാളും മധ്യവേനല്‍ അവധിയും ചേര്‍ന്ന് നീണ്ട അവധി ദിനങ്ങളാകും യുഎഇയിലെ സ്‌കൂളുകള്‍ക്ക് ലഭിക്കുക.

മെയ് 25 തിങ്കള്‍ മുതല്‍ വെള്ളി വരെ 5 ദിവസത്തെ ഔദ്യോഗിക അവധിയാണ് യുഎഇ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23, 24, മെയ് 30, 31 ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധിയാകും ലഭിക്കുക. അദ്ധ്യാപകര്‍ക്കും മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കും അവധി ബാധകമാണ്. മന്ത്രാലയം പ്രഖ്യാപിച്ച അക്കാദമിക് കലണ്ടറിലെ ഈ അദ്ധ്യയന വര്‍ഷത്തിലെ മൂന്നാമത്തെ ടേമിലെ അവധിയുമായി ചേര്‍ന്നാണ് പെരുന്നാള്‍ അവധി വരുന്നത്. അവസാന മൂല്യനിര്‍ണയത്തിന് മുന്‍പുള്ള പ്രധാന ഇടവേളകൂടിയാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കുന്നതിന് ആവശ്യമായ സമയവും ഇതിലൂടെ ലഭിക്കും. ജൂണ്‍ ഒന്നിനാണ് മൂന്നാം ടേം പുനരാരംഭിക്കുന്നത്. ജൂണ്‍ 15, 16 തിയിതികളില്‍ മാതൃകാപരീക്ഷകളും നടക്കും. ജൂണ്‍ 17ന് ഇസ്ലാമിക് പുതുവര്‍ഷാവധിയും ലഭിക്കും. ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ മൂന്നാണ് ഈ അക്കാദമിക് വര്‍ഷത്തിന്റെ അവസാന ദിനം.

Content Highlights: The UAE has announced extended Eid Al Adha holidays, offering up to nine days off for residents. The long break is expected to boost travel and festive celebrations across the country.

To advertise here,contact us