ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ രാജ്യാന്തര ഇടപെടല്‍ വേണമെന്ന് യുഎഇ. മേഖലയിലെ സുസ്ഥിരതയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഈ ജലപാതയിലൂടെയുള്ള സുഗമമായ ഗതാഗതം അത്യന്താപേക്ഷിതമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്റെ ഏകപക്ഷീയമായ ക്രമീകരണങ്ങളെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അയല്‍രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഏകോപിതമായ ആഗോള സമീപനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചുകൊണ്ട് കൂട്ടായ ഇച്ഛാശക്തിയോടെയുള്ള നീക്കങ്ങള്‍ മാത്രമാണ് സമുദ്രയാന സ്വാതന്ത്ര്യത്തിനുള്ള ഏക പോംവഴി. സുപ്രധാനമായ ഈ സമുദ്രപാതയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ കൈകോര്‍ക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു.
Content Highlights: The UAE has emphasized the need for strong international intervention to ensure security in the Strait of Hormuz. The call comes amid growing concerns over maritime safety in the Gulf region.