ദുബായ്-ഷാര്‍ജ റോഡില്‍ ഗാതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സ്കൂളുകള്‍ തുറന്നതോയാണ് വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് റോഡിലെ തിരക്ക് വര്‍ദ്ധിച്ചത്. ഷാര്‍ജയില്‍നിന്ന് ദുബായിലേയ്ക്ക് എത്താന്‍ രണ്ട് മണിക്കൂറിലധികമാണ് ചില സമയങ്ങളില്‍ ആവശ്യമായി വരുന്നത്. ദുബായില്‍ ജോലി ചെയ്യുന്നവര്‍ സമയത്ത് ഓഫീസിലെത്തണമെങ്കില്‍ അതിരാവിലതന്നെ ഷാര്‍ജയില്‍നിന്ന് പുറപ്പെടണമെന്നതാണ് നിലവിലെ സാഹചര്യം. ഏറെ നേരം ഗതാഗാതക്കുരിക്കില് കിടന്ന ശേഷമാണ് ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായില്‍ എത്തുന്നത്.
രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ തിരക്ക്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളിലേയ്ക്ക് മടങ്ങിയതോടെ സ്കൂള്‍ ബസുകള്‍ നിരത്തുകീഴടക്കിയതാണ് ഗതാഗതക്കുരുക്ക് ഉയരാന്‍ പ്രധാനകാരണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയ സമയത്ത് റോഡിലെ തിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ട്രാഫിക്ക് ഒഴിവാക്കാന്‍ ജോലിസ്ഥലങ്ങളോട് ചേര്‍ന്ന് താമസസ്ഥലം തിരയുന്നവരും നിരവധിയാണ്.
വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും ഗതാഗാതക്കുരിക്കില് നിന്ന് മുക്തി നേടാനാണ് പലരും ശ്രമിക്കുന്നത്. ഗതാഗതകുരുക്കിനൊപ്പം ടോള്‍ നിരക്ക് കൂടി കണക്കുകൂട്ടുമ്പോള്‍ വാടക വലിയ പ്രശ്നമാകില്ലെന്നാണ് ഒരു വിഭാഗം താമസക്കാര്‍ പറയുന്നത്. ഇതിനിടെ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗാതഗത സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ആണ് ഉണ്ടായത്. പെട്രോള്‍ വില ഉയര്‍ന്നതിന് പിന്നാലെയാണ് പൊതുഗതാഗത സംവിധാനങ്ങളില്‍ കൂടുതല്‍ തിരക്ക് ഉണ്ടായത്.
Content Highlights: Traffic congestion on the Dubai–Sharjah route is worsening, with commuters taking up to two hours to reach their destinations. The situation continues to impact daily travel across the UAE.