യുഎഇയിലെ വിദ്യാലയങ്ങളിൽ ക്ലാസ് റൂം പഠനം കൂടുതൽ സജീവമാകുന്നു. പശ്ചിമേഷ്യൻ സംഘർഷ സമയത്താണ് യുഎഇയിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്. ഇതോടെ ഘട്ടം ഘട്ടമായി ഓൺലൈൻ ക്ലാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കപ്പെടുകയാണ്. ആഴ്ചകൾ നീണ്ട ഓൺലൈൻ പഠനത്തിനാണ് യുഎഇയിൽ അവസാനമാകുന്നത്.
ഭൂരിഭാഗം വിദ്യാർത്ഥികളും സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുത്തു തുടങ്ങിയെന്ന് അധികൃതർ വിലയിരുത്തി. ഇതോടെ ഇനി മുതൽ തത്സമയ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകില്ലെന്ന് കാണിച്ച് സ്കൂളുകൾ രക്ഷിതാക്കൾക്ക് സർക്കുലറുകൾ അയച്ചു തുടങ്ങി. കുടുംബങ്ങളുടെ താല്പര്യപ്രകാരമാണ് പ്രധാനമായും ക്ലാസ് റൂം വിദ്യാഭ്യാസത്തിലേക്ക് മാറിയതെന്നും സ്കൂൾ അധികൃതർ പറയുന്നു.
നേരിട്ടുള്ള പഠനത്തോടുള്ള കുടുംബങ്ങളുടെ താല്പര്യം, മേഖലയിലെ മെച്ചപ്പെട്ട സുസ്ഥിരത, ക്യാമ്പസിലിരുന്നുള്ള പഠനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അക്കാദമിക് - സാമൂഹിക - വൈകാരിക നേട്ടങ്ങൾ എന്നിവയാണ് നേരിട്ടുള്ള ഹാജർ നില വർദ്ധിക്കാൻ കാരണമായത്. അധികൃതർ കൂട്ടിച്ചേർത്തു.
ഹാജർ നില സാധാരണ നിലയിലായതോടെ, സമാന്തരമായി തത്സമയ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന്റെ ആവശ്യകത സ്കൂൾ വിലയിരുത്തി. തത്സമയ ഓൺലൈൻ ക്ലാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമ്പോഴും സവിശേഷവുമായ സാഹചര്യങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടർന്നേക്കും.
Content Highlights: Classroom learning is becoming more prominent in the UAE as authorities gradually bring an end to online education and restore in-person schooling.