യുഎഇയിൽ ഇനി സ്മാർട്ട് ഷോപ്പിങ്; വിപണിയിൽ സുതാര്യത ഉറപ്പാക്കാൻ പദ്ധതിയുമായി അധികൃതർ

ആദ്യ ഘട്ടത്തില്‍ 17 അടിസ്ഥാന വിഭാഗങ്ങളും 16 മറ്റ് പ്രധാന ഇനങ്ങളും ഉള്‍പ്പെടെ 33 തരം ഉത്പന്നങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

യുഎഇയില്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനും വിപണിയില്‍ വില സുതാര്യത ഉറപ്പാക്കുന്നതിനുമായി എസന്‍ഷ്യല്‍ ഗുഡ്‌സ് പ്രൈസസ് പ്ലാറ്റ്ഫോം' പുറത്തിറക്കി സാമ്പത്തിക-ടൂറിസം മന്ത്രാലയം. അവശ്യസാധനങ്ങളുടെ വിലനിലവാരം തത്സമയം താരതമ്യം ചെയ്യാനും മികച്ച വിലയില്‍ സാധനങ്ങള്‍ വാങ്ങാനും സഹായിക്കുന്ന വിപുലമായ ഡിജിറ്റല്‍ സംവിധാനാമണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 17 അടിസ്ഥാന വിഭാഗങ്ങളും 16 മറ്റ് പ്രധാന ഇനങ്ങളും ഉള്‍പ്പെടെ 33 തരം ഉത്പന്നങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 12 പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ ഓരോ സാധനത്തിന്റെയും കുറഞ്ഞ വിലയും കൂടിയ വിലയും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. പാചക എണ്ണ, മുട്ട, പാല്‍ ഉത്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴിയിറച്ചി, മത്സ്യം, പയറുവര്‍ഗങ്ങള്‍, പഴം-പച്ചക്കറികള്‍ തുടങ്ങി നിത്യജീവിതത്തില്‍ അത്യാവശ്യമായ എല്ലാ സാധനങ്ങളുടെയും വില ദിവസേന ഇതില്‍ പുതുക്കുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The UAE is moving towards smart shopping with a new plan aimed at ensuring transparency in the market. The initiative is expected to strengthen consumer trust, improve retail regulations, and provide a better shopping experience across the country.

To advertise here,contact us