സൗദി അറേബ്യയിൽ കെനിയൻ സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കെനിയൻ പൗരനായ മസൂദ് മുഹമ്മദ് മസൂദിന്റെ ശിക്ഷയാണ് മദീനയിൽ വെച്ച് നടപ്പിലാക്കിയത്. 2024ലാണ് കെനിയൻ സ്വദേശിനിയായ സോഫിയ മുഹമ്മദ് കിബാൻഡയെ പ്രതി തന്ത്രപൂർവം വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനുമായി പെട്രോൾ ഒഴിച്ച് തീ കൊളുത്തി വികൃതമാക്കി. വഞ്ചനാപരമായ രീതിയിൽ ആസൂത്രണം ചെയ്ത് നടത്തിയ അതിക്രൂരമായ കൊലപാതകമായതിനാൽ, ഇതിനെ ഇസ്ലാമിക നിയമത്തിലെ ‘ഹദ്ദ് അൽ ഗീല’ (Hadd al-Ghilah) എന്ന ഗണത്തിൽപ്പെടുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.
കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതിനെത്തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പിലാക്കിയ കാര്യം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
Content Highlights: Saudi Arabia has carried out the execution of the accused in the murder of a Kenyan woman. The case highlights strict legal actions and capital punishment laws in the kingdom.