ഗൾഫിൽ ഇറാൻ ആക്രമണം തുടരുന്നു; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

യുഎഇ ലക്ഷ്യമാക്കിയും ഇന്ന് ഇറാന്‍ ഡ്രോണുകൾ അയച്ചു. ആക്രമണങ്ങളെ ശക്തമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റിലെ വൈദ്യുതി - ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. അതേസമയം ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ കൂടുതല്‍ സൂചനകളും പുറത്തുവന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കി.

ഒരു മാസങ്ങള്‍ക്ക് ശേഷവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എതിരായ ആക്രമണം തുടരുകയാണ് ഇറാന്‍. കുവൈറ്റിനെ ലക്ഷ്യമിട്ട് ഇന്നും തുടര്‍ച്ചയായ ആക്രമണം ഉണ്ടായി. വൈദ്യുതി - ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ തമിഴ്‌നാട് കൊളത്തൂര്‍ സ്വദേശിയായ സന്താന ശെല്‍വത്തിന് ജീവന്‍ നഷ്ടമായി. രാജ്യത്തിന്റെ മറ്റ് വിവിധ മേഖലകളിലും ഇറാന്റെ ആക്രമണമുണ്ടായി.

യുഎഇ ലക്ഷ്യമാക്കിയും ഇന്ന് ഇറാന്‍ ഡ്രോണുകൾ അയച്ചു. ആക്രമണങ്ങളെ ശക്തമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ കേട്ട ഉഗ്രശബ്ദം ഡ്രോണുകള്‍ തകര്‍ത്തത് മൂലമുണ്ടായതാണെന്ന് ദുബായ മീഡിയ ഓഫീസ് അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളില്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തത്തായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ബഹ്റൈനില്‍ പുലര്‍ച്ചെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂന്ന് തവണയാണ് ബഹ്‌റൈന് നേരെ ഇന്ന് ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കടല്‍ മാര്‍ഗമുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 4 വരെ വിലക്ക്. മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. അതേസമയം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വീണ്ടും സൈനിക സാനിധ്യം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. വൈകാതെ കരയുദ്ധത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തന്ത്ര പ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന സൂചനയും ഡോണള്‍ഡ് ട്രംപ് നല്‍കി.

Content Highlights: Iran’s ongoing attacks in the Gulf region have escalated tensions, with a Tamil Nadu native reported killed. The incident raises concerns over the safety of Indian expatriates in the Middle East.

To advertise here,contact us