നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ നിയമങ്ങളുമായി അബുദാബി

ബില്‍ഡര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കി വിപണിയില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരികയാണ് ലക്ഷ്യം.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങളുമായി അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍. ബില്‍ഡര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കി വിപണിയില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരികയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ 20 ശതമാനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എസ്‌ക്രോ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ബാങ്ക് ഗ്യാരണ്ടിയും കൃത്യമായ ചെലവ് കണക്കുകളും സമര്‍പ്പിച്ചാല്‍ മാത്രമേ ഇനി ഡെവലപ്പര്‍മാര്‍ക്ക് പണം കൈപ്പറ്റാനാകൂ എന്നത് ഉപഭോക്താക്കളുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സഹായിക്കും. ഫ്‌ലാറ്റുകളുടെയും വില്ലകളുടെയും പൊതുവായ ഭാഗങ്ങളുടെ പരിപാലനത്തിനായി ഏകീകൃത ബൈലോ നടപ്പിലാക്കുന്നതോടെ മാനേജ്മെന്റ് കമ്പനികളുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും താമസക്കാരുടെ പങ്കാളിത്തം ഉറപ്പാകുകയും ചെയ്യും.

Content Highlights: Abu Dhabi introduces new real estate laws aimed at protecting investors and strengthening market transparency. The reforms are expected to boost confidence in the property sector.

To advertise here,contact us