വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവർ തങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഷാർജയിൽ നടന്ന പരിശോധനയിൽ, അമിതവേഗത്തിൽ വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും 12 വാഹനങ്ങളും 30 മോട്ടോർ സൈക്കിളുകളും ഷാർജ പൊലീസ് പിടിച്ചെടുത്തു. താമസക്കാർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ ഈ കാമ്പയിനിൽ 52 ട്രാഫിക് നിയമലംഘനങ്ങളും പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവർ തങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: Sharjah Police intensifies action against traffic violations, aiming to improve road safety and enforce strict compliance with vehicle laws

To advertise here,contact us