യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ

ഗാസയില്‍ എത്തിയ വാഹനവ്യൂഹത്തില്‍ 15 ട്രക്കുകളിലായി 270 ടണ്‍ വസ്ത്രങ്ങളാണുള്ളത്.

യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. ഓപ്പറേഷന്‍ ഷിവാല്‍റസ് നൈറ്റ് ത്രീയുടെ ഭാഗമായി 328-ാമത് മാനുഷിക സഹായം ഗാസയില്‍ എത്തിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള വസ്ത്രങ്ങളാണ് ഇത്തവണത്തെ സാഹയത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാസയില്‍ എത്തിയ വാഹനവ്യൂഹത്തില്‍ 15 ട്രക്കുകളിലായി 270 ടണ്‍ വസ്ത്രങ്ങളാണുള്ളത്.

പലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കാനും മേഖലയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയുമാണ് സഹായത്തിന്റെ ലക്ഷ്യം. ഈജിപ്തിലെ അല്‍ അരിഷില്‍ യുഎഇയുടെ പ്രത്യേക ഗാസ സഹായ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സെന്റര്‍ വഴിയാണ് ഗാസയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം സ്വീകരിച്ച് തരംതിരിച്ച് തയ്യാറാക്കി അയയ്ക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് യുഎഇ ഗാസക്ക് കൈമാറിയത്.

Content Highlights: UAE sends humanitarian aid to Gaza, supporting civilians affected by war and providing essential relief amid the ongoing crisis.

To advertise here,contact us