ദുബായിലെ എല്ലാ റോഡുകളിലും സര്‍വീസ് നടത്തുന്നതിന് ട്രക്കുകള്‍ക്ക് നല്‍കിയിരുന്ന അനുമതി വീണ്ടും നീട്ടി. ദുബായ് വിമാനത്താവള തുരങ്കം, അല്‍ ഷിന്ദഗ ടണല്‍ എന്നീ മേഖകലകള്‍ ഒഴിച്ചുള്ള എല്ലാ റോഡുകളിലും ട്രക്കുകള്‍ക്ക് 24 മണിക്കൂറും സര്‍വീസ് നടത്താം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് അനുമതിയെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ നടപടിയിലൂടെ ദുബായിലെ ലോജിസ്റ്റിക് മേഖല കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.
സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ലോജിസ്റ്റിക്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചരക്ക് നീക്കം സുഗമമാക്കുന്നതിനുമായാണ് ട്രക്കുകള്‍ക്കുള്ള പെര്‍മിറ്റ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നത്. ദുബായ് വിമാനത്താവള തുരങ്കം, അല്‍ ഷിന്ദഗ ടണല്‍ എന്നിവിടങ്ങളില്‍ നാളെ വരെ അനുവദിച്ചിരുന്ന ഇളവാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബായ് പൊലിസും സംയുക്തമായാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ദുബായിലെ പ്രധാന റോഡുകളിലൂടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രക്കുകള്‍ക്ക് 24 മണിക്കൂറും സര്‍വീസ് നടത്താമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ വിതരണ ശൃംഖലകളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഗതാഗത കമ്പനികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രക്ക് ഡ്രൈവര്‍മാരും ഗതാഗത കമ്പനികളും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാന്‍ പൊലിസുമായും ആര്ടിഎയുമായും സഹകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ലോജിസ്റ്റിക്സ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ദുബായിയുടെ സാമ്പത്തിക ചലനാത്മകത വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Dubai authorities have extended permits for trucks operating in the city, allowing them to run on all roads throughout the day. The move is expected to improve logistics efficiency and streamline transport operations. The decision marks a significant change in traffic and transport regulations for heavy vehicles.