അബുദാബിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മലപ്പുറം എടരിക്കോട് സ്വദേശിയാണ് 43കാരനായ മുഹമ്മദ് ഷാഫി. മലപ്പുറം എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനാണ് ഇദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർഒ ആയി ജോലി ചെയ്തുവരികയായിരുന്നു ഷാഫി. മാതാവ് പാത്തുമ്മു. ഭാര്യ നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി, നൂറ ഫാത്തിമ.
Content Highlights: A resident from Malappuram, Kerala, passed away while undergoing treatment in Abu Dhabi, UAE. The Malayali expatriate community has expressed condolences, and authorities have been notified. The incident underscores the challenges faced by Indian expatriates seeking medical care abroad.