സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും യുഎഇ വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലയും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തി സാമ്പത്തിക മന്ത്രാലയം. വിപണിയില്‍ അന്യായമായ വിലക്കയറ്റം തടയാന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശനമായ നിരീക്ഷണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളം പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ച്, പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് ഓരോ ദിവസവും ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി വിലനിലവാരം അധികൃതര്‍ ഉറപ്പാക്കുന്നുണ്ട്.
അരി, പഞ്ചസാര, മുട്ട, പാലുല്പന്നങ്ങള് തുടങ്ങി ഒന്‍പത് അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നാല് മുതല്‍ ആറ് മാസം വരെ നീണ്ടുനില്‍ക്കുന്ന ഭക്ഷ്യശേഖരം രാജ്യത്തുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. റമസാന്‍ മാസത്തില്‍ വിപണിയിലെ സുഗമമായ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, പരാതികള്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: United Arab Emirates authorities have assured that food items are sufficiently available in markets despite the ongoing situation in West Asia.