പശ്ചിമേഷ്യൻ സംഘർഷം; ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്ന് യുഎഇ

രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല സ്ഥിരയുള്ളതാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നുണ്ടെന്നും മന്ത്രാലയം അറിയി

പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അമിതമായി ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സൂക്ഷിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രാലയം. രാജ്യത്ത് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരന്തരം ഭക്ഷ്യവസ്തുക്കള്‍ എത്തിക്കണ്ടിരിക്കുകയാണെന്നും സാമ്പത്തിക ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പലരും അമിതമായ സാധനം വാങ്ങി സൂക്ഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുമോ എന്ന ജനങ്ങളുടെ ആശങ്കയാണ് ഇതിന് കാരണം. എന്നാല്‍ അത്തരത്തിലൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് സാമ്പത്തിക ടൂറിസം മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിപണികളിലും ഭക്ഷ്യ വസ്തുക്കള്‍ സുലഫമാണ്. വരും നാളുകളിലേക്കുള്ള ശേഖരവും ഉറപ്പുവരുത്തിയിട്ടുണ്ട്.

രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല സ്ഥിരയുള്ളതാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങണം. കൂടുതല്‍ വാങ്ങി സംഭരിച്ച് വക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പഴവും പച്ചക്കറിയും ഉള്‍പ്പെടെയുള്ളക്കും ക്ഷാമമില്ല. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കൂടുതലായി എത്തുന്നതില്‍ ചില സാധനങ്ങള്‍ക്ക് വിലയും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും രാജ്യത്തേക്ക് എത്തും.

വിപണിയിലെ സാധനങ്ങളുടെ ലഭ്യത നേരിട്ട് മനസിലാക്കുന്നതിനായി രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി സന്ദര്‍ശനവും നടത്തി.വിപണിയില്‍ അനാവശ്യ വിലക്കയറ്റം തടയയുന്നതിനായി ശക്തമായ പരിശോധനയും സാമ്പത്തിക ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

അരി, പഞ്ചസാര, പാചക എണ്ണ തുടങ്ങി ഒമ്പത് അവശ്യസാധനങ്ങളുടെ വില അനുമതില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചു. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഉല്‍പ്പന്നങ്ങളുടെ വില താരതമ്യം ചെയ്ത് വര്‍ധനയില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്.

Content Highlights: Amid rising tensions in West Asia, UAE authorities have urged residents not to panic buy or stockpile food items, assuring that the country has sufficient supplies.

To advertise here,contact us