പശ്ചിമേഷ്യൻ സംഘർഷം; തൊഴിൽ മേഖലയിൽ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി യുഎഇ

രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളിലുമുള്ള സ്വകാര്യ കമ്പനികള്‍ തടസ്സങ്ങളില്ലാതെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും യുഎഇയിലെ തൊഴില്‍ മേഖല കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതായി മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളിലുമുള്ള സ്വകാര്യ കമ്പനികള്‍ തടസ്സങ്ങളില്ലാതെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വെല്ലുവിളികളോടും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവിനും പ്രതിരോധശേഷിക്കും വേണ്ടിയുള്ള ആഗോള മാതൃകയായി യുഎഇയുടെ ബിസിനസ് അന്തരീക്ഷം വളര്‍ന്നുവെന്നും മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: United Arab Emirates says there is no crisis in the employment sector despite the ongoing tensions in West Asia.

To advertise here,contact us