അനധികൃത സൗന്ദര്യവര്‍ദ്ധക ബിസിനസ്സ് നടത്തിയ ആളെ അറസ്റ്റ് ചെയ്തു ഷാർജ പൊലീസ്

സൗന്ദര്യവര്‍ദ്ധ വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വ്യാജ ഉത്പ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഷാര്‍ജയില്‍ അനധികൃത സൗന്ദര്യവര്‍ദ്ധക ബിസിനസ്സ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ വിറ്റിരുന്നത്. ഇതിനായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സൗന്ദര്യവര്‍ദ്ധ വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വ്യാജ ഉത്പ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.

Content Highlights:

To advertise here,contact us