പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം; സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ സുലഭമെന്ന് വ്യാപാരികൾ

ഉപോഭോക്താക്കൾ മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വിപണിയിൽ ആവശ്യ സാധനങ്ങളുടെ കൃത്യമായ സ്റ്റോക്കുണ്ടെന്ന് യുഎഇയിലെ വ്യാപാരികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിലുടനീളം പരിഭ്രാന്തി മൂലം സാധനങ്ങൾ വാങ്ങിക്കൂട്ടൽ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിൽ നടത്തിയ സന്ദർശനങ്ങൾ വ്യക്തമാക്കുന്നത് ഉപഭോക്താക്കൾ തങ്ങളുടെ പതിവ് രീതിയിലുള്ള സാധനങ്ങൾ വാങ്ങൽ തുടരുന്നുവെന്നാണ്.

സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വലിയ തോതിൽ പൂഴ്ത്തിവെക്കുകയോ വാങ്ങിക്കൂട്ടുകയോ നടക്കുന്നില്ല. മിക്ക സന്ദർശകരും പതിവ് ആഴ്ചകളിലെപ്പോലെ ആവശ്യമായ പലചരക്ക് സാധനങ്ങൾ മാത്രമാണ് വാങ്ങുന്നത്. എന്നാൽ ഉപോഭോക്താക്കൾ മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

അഭ്യൂഹങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ തന്റെ പതിവ് ഷോപ്പിംഗ് ശൈലിയിൽ മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവും കാണുന്നില്ലെന്നും 40 വയസ്സുകാരനായ ഇന്ത്യൻ പ്രവാസി മുഹമ്മദ് ജംഷാ പറഞ്ഞു. ദീർഘകാലത്തേക്ക് സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതിന് പകരം സാധാരണ ഗതിയിലുള്ള വീട്ടുസാധനങ്ങൾ മാത്രമാണ് താൻ വാങ്ങുന്നതെന്ന് ജംഷാ വ്യക്തമാക്കി.

Content Highlights: Amid the tense situation in West Asia, traders in the UAE have assured that supermarkets remain well stocked and essential goods are readily available for residents.

To advertise here,contact us