പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം; യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ യുഎഇയിലെ സ്‌കൂളുകളില്‍ ഈ മാസം 13ന് ആരംഭിക്കേണ്ട അവധി നേരത്തെയാക്കി. മാര്‍ച്ച് ഒമ്പത് മുതല്‍ 22 വരെയാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 23ന് ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. മാർച്ച്‌ ഒമ്പത് വരെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കും.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിച്ച വിവിധ നടപടികള്‍ തുടരുന്നു. പൊതുജനങ്ങള്‍ക്കും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അതിനിട നിലവിലെ സാഹചര്യം ലഘൂകരിക്കുന്നതിനായി വിവിധ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയെ ലക്ഷ്യമാക്കി ഇറാന്‍ ആക്രണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധവും ജാഗ്രതയും കൂടുതല്‍ ശക്തമാക്കുകയാണ് വിവിധ ജിസിസി രാജ്യങ്ങള്‍. സുരക്ഷാ നടപടികളുടെ ഭാഗമായുള്ള മുന്നറിയിപ്പുകളും തുടുരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്നും അടച്ചിട്ടു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവക്കുന്നത്. വിവിധ വിനോദ സഞ്ചാര കേന്ദ്രത്തിങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Content Highlights: UAE schools announce early closure amid the special situation in West Asia, as authorities prioritize student safety and precautionary measures.

To advertise here,contact us