പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പങ്കുവച്ചാല്‍ രണ്ട് ലക്ഷം ദിര്‍ഹമാണ് പിഴ. ഇതിന് പുറമെ തടവു ശിക്ഷയും അനുഭവിക്കേണ്ടിവരും.
ഇറന്റെ ആക്രണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി ദൃശ്യങ്ങളും തെറ്റായ വര്‍ത്തകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധിക്കാലത്ത് സംയമനം പാലിക്കേണ്ടതും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതും അത്യാവശ്യമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കാവുന്ന അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പങ്കിടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
നിയമ ലംഘകര്‍ക്ക് തടവ് ശിക്ഷക്ക് പുറമെ കുറഞ്ഞത് രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനും വിലക്കുണ്ട്. അത് കേവലം ഒരു ചിത്രമെന്ന് തോന്നാമെങ്കിലും ചിലര്‍ക്ക് അത് സുപ്രധാന വിവരമാണ്. അവ സംരക്ഷിക്കേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും ദുബായ് പൊലീസ് പറഞ്ഞു.
ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരെ ക്രിത്രിമമായി വീഡിയോ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Dubai Police issues a stern warning against spreading false propaganda and misinformation on social media amid escalating West Asian conflict, cautioning users about strict legal action under UAE cyber laws.