ഐക്യരാഷ്ട്രസഭയ്ക്ക് ഇറാഖ് സമര്‍പ്പിച്ച കുവൈത്തിൻ്റെ പുതിയ ഭൂപടം; പ്രതിഷേധം രേഖപ്പെടുത്തി യുഎഇ

അതിര്‍ത്തി സംബന്ധിച്ച വിവാദ വിഷയത്തില്‍ കുവൈത്തിന് പൂര്‍ണ്ണ പിന്തുണ യുഎഇ വാഗ്ദാനം ചെയ്തു

ഐക്യരാഷ്ട്രസഭയ്ക്ക് ഇറാഖ് സമര്‍പ്പിച്ച കുവൈത്തിൻ്റെ പുതിയ ഭൂപടത്തില്‍, യുഎഇ വിദേശകാര്യ മന്ത്രാലയം ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അതിര്‍ത്തി സംബന്ധിച്ച വിവാദ വിഷയത്തില്‍ കുവൈത്തിന് പൂര്‍ണ്ണ പിന്തുണ യുഎഇ വാഗ്ദാനം ചെയ്തു. കുവൈത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കണമെന്നും ഇതിനായുള്ള എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള ഫിഷ്ത് അല്‍ ഈദ്, ഫിഷ്ത് അല്‍ ഈജ് ഉള്‍പ്പെടെയുള്ള സമുദ്ര മേഖലകളിലെ ഇറാഖിന്റെ നീക്കം, പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎഇ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കും താൽപ്പര്യങ്ങള്‍ക്കും മേലുള്ള ഈ കടന്നുകയറ്റത്തെ രാജ്യം ശക്തമായി എതിര്‍ക്കും. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ രാജ്യം എന്നും ഒപ്പമുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കി.

Content Highlights: The UAE has expressed concern and protested Iraq's submission of new maritime coordinates and a map to the United Nations, stating it infringes on Kuwait's sovereignty over its maritime areas and territorial waters, including Fasht al-Qaid and Fasht al-Aij

To advertise here,contact us