റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു

റമദാന്‍ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വേഗത കുറക്കുന്നതിനൊപ്പം മറ്റ് വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലവും പാലിക്കണം. വേഗത്തില്‍ വീട്ടിലെത്തുന്നതിനെക്കാള്‍ സുരക്ഷിതമായി എത്തുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടതതെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

ഇഫ്താറിന് മുമ്പ് വീട്ടിലെത്തുന്നതിനായി അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ഇഫ്താര്‍ സമയം കണക്കുകൂട്ടി യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.

Content Highlights: Dubai Police is urging drivers to prioritize safety during Ramadan, reminding everyone to stay focused on the roads. With increased traffic and late-night Suhoor and Iftar timings, it's easy to get distracted.

To advertise here,contact us