അബുദാബിയിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം സ്വദേശി മാഹിന്‍ അബ്ദുറഹ്‌മാനെയാണ് കാണാതായത്

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം അണ്ടൂര്‍കോണം പാച്ചിറ സ്വദേശി മാഹിന്‍ അബ്ദുറഹ്‌മാനെയാണ് കാണാതായത്. മുസഫ ശാബിയയിലെ കഫ്തീരിയയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഈ മാസം പതിനെട്ട് വരെ ജോലിക്ക് എത്തിയിരുന്നു. തൊട്ടടുത്ത ദിവസം താമസസ്ഥലത്ത് നിന്നാണ് കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 47 വയസുകാരനായ മാഹിന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അബുദാബിയില്‍ കഫ്തീരിയ മേഖലയില്‍ ജീവനക്കാരനാണ്.

Content Highlights: Complaint about missing expatriate Malayali in Abu Dhabi

To advertise here,contact us