യുഎഇയില്‍ സ്വന്തമായി ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. എന്നാല്‍ മതിയായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്ന പലരും സാമ്പത്തിക പ്രതിസന്ധില്‍ അകപ്പെടുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ കാര്യങ്ങളും വിശദമായി പഠിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
യുഎഇയിലെ പ്രവാസികളില്‍ പത്തില്‍ ഏഴ് പേരും സ്വന്തമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നതായാണ് അടുത്തിടെ പുറത്ത് വന്ന സര്‍വെ വ്യക്തമാക്കുന്നത്. എന്നാല്‍ വീടോ ഫ്ലാറ്റോ വാങ്ങുന്നതിന് മുമ്പ് കൃത്യമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും അല്ലാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു. പലരും തങ്ങള്‍ക്ക് എത്ര രൂപയുടെ ലോണ്‍ ലഭിക്കുമെന്നോ കൃത്യമായി തരിച്ചടക്കാന്‍ കഴിയുമെന്നോ മനസിലാക്കാതൊണ് വീട് അന്വേഷിക്കുക.
വീടിന്റെ വിലക്ക് പുറമെ രജിസ്ട്രേഷന് ഫീസ്, ഏജന്‍സി കമ്മീഷന്, ബാങ്ക് ചാര്‍ജുകള്‍ തുടങ്ങിയവയും നല്‍കേണ്ടി വരും. 20 ലക്ഷം ദിര്‍ഹത്തിന്റെ വീടിന് 1.5 ലക്ഷം ദിര്‍ഹമെങ്കിലും അധികമായി കയ്യില്‍ കരുതണം. വീട് വാങ്ങിക്കഴിഞ്ഞാല്‍ എല്ലാ മാസവും നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജുകളും മെയിന്റനന്‍സ് ചെലവുകളും പലരും കണക്കിലെടുക്കാറില്ല.
യുഎഇയില്‍ പ്രവാസികള്‍ക്ക് സാധാരണയായി വസ്തു വിലയുടെ 70 മുതല്‍ 80 ശതമാനം വരെ മാത്രമേ ബാങ്ക് വായ്പ ലഭിക്കൂ. ബാക്കി തുകയും മറ്റ് ഫീസുകളും പണമായി തന്നെ നല്‍കേണ്ടി വരും. വാടകയ്ക്ക് തുല്യമായ തുക ഇഎംഐ ആയി നല്‍കാമെന്ന ചിന്തയും അപകടകരമാണ്. പലിശ നിരക്കിലെ മാറ്റങ്ങള്‍, ഇന്‍ഷുറന്‍സ്, ഉടമസ്ഥാവകാശ ചെലവുകള്‍ എന്നിവ കൂടി ചേരുമ്പോള്‍ പ്രതിമാസ ബാധ്യത വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ടൈറ്റില്‍ ഡീഡ്, എന്‍ഒസി തുടങ്ങിയ രേഖകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കരാറില്‍ ഏര്‍പ്പെടണമെന്നും എല്ലാ വശങ്ങളും കൃത്യമായ പഠിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
Content Highlights: Expats buying property in the UAE should be prepared for potential setbacks if preparations aren't complete. To avoid delays, ensure all necessary documents are in order, such as;