ഇന്ത്യന്‍ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രം; കഴിഞ്ഞ വർഷം ദുബായിൽ അംഗത്വമെടുത്ത് 18,000ത്തിലധികം ഇന്ത്യൻ കമ്പനികൾ

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഇതിന് വലിയ കരുത്ത് പകര്‍ന്നതായും വിലയിരുത്തപ്പെടുന്നു

ഇന്ത്യന്‍ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി ദുബായ്. 2025ല്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ പുതുതായി ചേര്‍ന്ന വിദേശ കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഒന്നാം സ്ഥാനം. 18,486 പുതിയ ഇന്ത്യന്‍ കമ്പനികളാണ് ചേംബറില്‍ അംഗത്വമെടുത്തത്. ദുബായിയെ ആകര്‍ഷിക്കുന്ന നിക്ഷേപകരില്‍ മുന്നില്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഇതിന് വലിയ കരുത്ത് പകര്‍ന്നതായും വിലയിരുത്തപ്പെടുന്നു. 2024 നെ അപേക്ഷിച്ച് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ചേര്‍വരുടെ എണ്ണത്തില്‍ 11 ശതമാനമാണ് വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 18,486 ഇന്ത്യന്‍ കമ്പനികളാണ് 2025ല്‍ പുതിയതായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ അംഗത്വം ഏടുത്തത്. പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. 9,138 കമ്പനികളില്‍ പാകിസ്ഥാനില്‍ നിന്ന് എത്തി.. ഈജിപ്ത് ,ബംഗ്ലദേശ് എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്.

പുതുതായി റജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 37.6 ശതമാനവും റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവന മേഖലകളില്‍ നിന്നുള്ളവയാണ്. ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുരോഗതി വ്യക്തമാക്കുന്നത് കൂടിയാണ് ഈ കണക്കുകള്‍. 2025ല്‍ ആകെ 71,830 പുതിയ കമ്പനികളാണ് ചേംബറില്‍ അംഗമായത്. ഇതോടെ ദുബായ് ചേംബറിലെ ആകെ സജീവ അംഗങ്ങളുടെ എണ്ണം 2,92,486 ആയി ഉയര്‍ന്നു. അനുകൂല നിക്ഷേപ സാഹചര്യങ്ങളും വേഗത്തിലുള്ള നടപടി ക്രമങ്ങളുമാണ് ദുബായിയെ നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറ്റുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Content Highlights: Dubai is a top destination for Indian investors, with over 18,000 Indian companies registered in the city last year. In fact, Indian-owned businesses are the largest foreign group starting new businesses in Dubai, accounting for 13,851 new registrations in the first nine months of 2025 alone, marking a 13.9% year-on-year growth

To advertise here,contact us