യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുന്നതിനൊപ്പം മഴയും സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ റോഡ് യാത്രക്കാരും ഡ്രൈവര്‍മാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
യുഎഇയില്‍ ശനിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. വടക്കന്‍ മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില ഇടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. നാളെയോടെ അന്തരീക്ഷം തെളിയാന്‍ സാധ്യതയുണ്ടെങ്കിലും തീരപ്രദേശങ്ങളിലെയും പടിഞ്ഞാറന്‍ ഉള്‍പ്രദേശങ്ങളിലും രാവിലെ മൂടല്‍മഞ്ഞ് രൂപപ്പെടും. വ്യാഴവും വെള്ളിയും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മഞ്ഞും പകല്‍ സമയത്ത് ഭാഗിക മേഘാവൃതാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.
കടല്‍ സാധാരണയായി ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളില്‍ തിരമാലകള്‍ നേരിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയിലും രാവിലെയും രൂപപ്പെടുന്ന മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ സമയത്തെ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്നും വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരമാവധി 32 ഡിഗ്രി സെല്‍ഷ്യസും തീരമേഖലകളില്‍ 30 ഡിഗ്രി വരെയും താപനില ഉയര്ന്നേക്കാമന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Content Highlights: The UAE is expecting a significant change in weather patterns over the next few days, with temperatures dropping and dusty conditions forecast. A low-pressure system moving into the region is bringing cold air from the north, causing temperatures to decrease by up to 5 degrees Celsius in some areas.