മേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്ന പരമ്പരാഗത രീതിക്ക് പകരമായി, അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യയുമായി യുഎഇ. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചാണ് പുതിയ പദ്ധതി. മഴയുടെ തോത് വര്‍ധിപ്പിക്കാനുളള പരീക്ഷണം വിജയകരമായതോടെയാണ് അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് ഫീല്‍ഡ് ട്രയലുകള്‍ക്ക് യുഎഇ തയ്യാറെടുക്കുന്നത്.
അബുദാബിയിലെ ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ നൂതന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ലേസര്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ജലബാഷ്പം ഘനീഭവിപ്പിക്കാമെന്ന് ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന 'ക്ലൗഡ് സീഡിംഗ്' രീതിയില്‍ സില്‍വര്‍ അയോഡൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.
ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ പള്‍സുകള്‍ അന്തരീക്ഷത്തിലേക്ക് തൊടുത്തുവിടുകയാണ് ഇതിലൂടെ ചെയ്യുക. ഈ രശ്മികള്‍ അന്തരീക്ഷത്തില്‍ പ്ലാസ്മ ചാനലുകള്‍ക്ക് സമാനമായ പാതകള്‍ സൃഷ്ടിക്കുകയും ഇത് ജലബാഷ്പം വേഗത്തില്‍ ഘനീഭവിച്ച് മഴത്തുള്ളികളായി മാറാന്‍ സഹായിക്കുകയും ചെയ്യും. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ ഇത് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്.
യുഎഇയിലെ ഏത് ഭാഗത്തും കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാവുന്ന 'മൊബൈല്‍ ഹൈ-പവര്‍ പള്‍സ്ഡ് ലേസര്‍' പ്രോട്ടോടൈപ്പും ഇതിനായി ഗവേഷകര്‍ തയ്യാറാക്കിയിട്ടുണ്ട്. നൂതനമായ ഈ സംവിധാനത്തിലൂടെ ഏത് ഭാഗത്ത് മഴ പെയ്യിക്കണം എന്ന് കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കും. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിക്ക് സാധിക്കും. പരീക്ഷണം വിജയിച്ചാല്‍, ലോകത്തിലെ വരണ്ട പ്രദേശങ്ങളിലെ ജലലഭ്യതയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. ഗില്ലൂം മട്രാസ് പറഞ്ഞു.
Content Highlights: