ദുബായില്‍ എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാ ട്രാം പദ്ധതി നടപ്പിലാക്കാനൊരുങ്ങി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതിന് പുറമെ ബസുകള്‍ക്കും ടാക്സികള്‍ക്കുമായി പ്രത്യേക പാതകള്‍ വികസിപ്പിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. നഗരത്തിലെ ഗാഗതതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദുബായുടെ പൊതുഗതാഗത രംഗത്ത് വലിയ മാററങ്ങള്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങളിലാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം. ദുബായ് എമിറേറ്റിലുടനീളം എട്ട് സ്ഥലങ്ങളില്‍ പുതിയ ട്രാക്കില്ലാത്ത ട്രാം നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി. നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ ഈ സംവിധാനം വൈദ്യുതിലായിരിക്കും പ്രവര്‍ത്തിക്കുക.
പരമ്പരാഗത ട്രാം സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവ് മാത്രമാകും ഇതിന് വേണ്ടിവരിക. പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും കഴിയും. ദുബായ് ട്രാം ഉള്‍പ്പെടെയുള്ള പരമ്പരാഗത ട്രാമുകളില്‍ നിന്ന് വ്യത്യസ്തമായി, ട്രാക്ക്ലെസ് സിസ്റ്റത്തിന് സ്ഥിരമായ റെയിലുകള്‍ ആവശ്യമില്ല. സ്മാര്‍ട്ട് നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരത്തിലൂടെ സഞ്ചരിക്കാന്‍ ഇത്തരം ട്രാമുകള്‍ക്ക് കഴിയും.
ബസുകളിലേതിന് സമാനമായി നിശ്ചിത റൂട്ടുകളിലാകും സര്‍വീസ്. ഓരോ ട്രാക്കില്ലാ ട്രാമിലും 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്ന് ബോഗികള്‍ ഉണ്ടാകും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇവക്ക് കഴിയും എന്നതും പ്രത്യേകതയാണ്. ട്രാക്കില്ലാ ഡ്രൈമിന് പുറമെ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ബസുകള്‍ക്കും ടാക്സികള്‍ക്കുമായി 13 കിലോമീറ്റര്‍ നീളമുള്ള ആറ് പുതിയ കോറിഡോറുകള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നത് തടയാന്‍ ഈ പാതകളില്‍ പ്രത്യേക നിറവും നല്‍കും. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും യാത്രാ സമയം വലിയ തോതില്‍ കുറക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.
Content Highlights: Dubai is set to revolutionize its public transportation system with the introduction of a trackless tram project in eight strategic locations across the city. This innovative, self-driving tram system operates on virtual tracks, guided by cameras that follow painted lines on dedicated lanes, making it a more sustainable and cost-effective alternative to traditional tram system