യുഎഇയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തമ്മില്‍ നടത്തിവരുന്ന ചിട്ടി, നിക്ഷേപ പദ്ധതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ഇത്തരം ഗ്രൂപ്പുകളിലൂടെ പണം സ്വരൂപിക്കുന്ന പ്രവണത തൊഴിലിടങ്ങളിലെ സമാധാന അന്തരീക്ഷത്തെയും പ്രവര്‍ത്തനക്ഷമതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജോലി സമയങ്ങളില്‍ ചിട്ടി, കുറി, നിക്ഷേപ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമപരമായ അനുമതിയോ ലൈസന്‍സോ ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചിട്ടിയുടെ പേരില്‍ പണം സ്വീകരിക്കുന്നവര്‍ രാജ്യം വിടുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത സംഭവങ്ങള്‍ പല സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയാതായാണ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ പലപ്പോഴും സഹപ്രവര്‍ത്തകരിടയില്‍ വാക്കുതര്‍ക്കങ്ങളായി മാറുകയും ചില കേസുകളില്‍ കോടതിവരെ പോകുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: UAE introduces law banning investment schemes run by government and private sector employees