ന്യൂഡല്‍ഹിയില്‍ നാളെ ആരംഭിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ' ഉച്ചകോടിയില്‍ യുഎഇ സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നയിക്കും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ആഗോള ഗവേണന്‍സ് ചട്ടക്കൂടുകള്‍ രൂപീകരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സുസ്ഥിര വികസനത്തിനായി മാനവശേഷി, സാമൂഹിക ശാക്തീകരണം ഉള്‍പ്പെടെ ഏഴ് മേഖലകളായി തിരിച്ചുള്ള വിപുലമായ ചര്‍ച്ചകളില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ചുള്ള മെഗാ എക്സ്പോയില്‍ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം മുന്‍നിര കമ്പനികളാണ് തങ്ങളുടെ നൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
Content Highlights: 'India AI Impact' Summit; UAE to be led by Abu Dhabi Crown Prince